2011, ജൂൺ 27, തിങ്കളാഴ്‌ച

സമദാനി യദിയൂരപ്പയോടു ആ കാര്യം വല്ലതും പറഞ്ഞോ?

കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ചികിത്സക്ക് വന്ന കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയെ കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും അബ്ദുല്‍ സമദ് സമദാനി എം എല്‍ എ യും വളരെ പ്രയാസപ്പെട്ടു തിരക്കുകളും ജാടകളും ഒക്കെ മാറ്റി വെച്ച് സന്ദര്‍ശിച്ചത് നമ്മള്‍ കണ്ടു. എന്തൊരു ചിരിയായിരുന്നു മൂവരും.. കോള്‍ഗേറ്റ് തോറ്റു പോവും.. രണ്ട് പേരും ന്യൂന പക്ഷങ്ങളുടെ പ്രതിനിധികള്‍ കൂടി ആണല്ലോ.. അപ്പോള്‍ ചിരിക്കു ഒരു ന്യൂനോക്തി കൂടി കാണും.. കൈ കൊടുക്കുമ്പോള്‍ ഒരു വിധേയത്തവും വിറയലും കൂടി ആകും.. കണ്ണുകളില്‍ കഷായം കഴിച്ച ഒരു സംത്രാസവും..
സംഗതി അതല്ല..
ആ കാര്യത്തെ കുറിച്ചു അവരെന്തെങ്കിലും മിണ്ടിയോ? ഏതു കാര്യം എന്ത് കാര്യം അല്ലേ? ഉമ്മന്ചാണ്ടിക്ക് അതോര്‍മ്മ വേണമെന്നില്ല.. അയാള്‍ ക്രിസ്ത്യാനിയല്ലേ.. പക്ഷെ അബ്ദുസ്സമദ് സമദാനിക്ക് അങ്ങനെയാകാമോ? ഓര്‍മ്മ വേണ്ടേ?
അബ്ദുസ്സമദും അബ്ദുന്നാസിരും ഒന്നുമില്ലെങ്കിലും അബ്ദുവല്ലേ? ഒരു ദൈവത്തിന്‍റെ തുല്യരായ അടിമകള്‍ എന്നാണ് അബ്ദു എന്നാല്‍ അര്‍ഥം. കര്‍ണാടകയില്‍ നിന്നും കേരളത്തിലെ ഇട്ടാവട്ടത്തില്‍ കോട്ടക്കലില്‍ കഷായം കുടിക്കാന്‍ യദിയൂരപ്പ വന്നപ്പോള്‍ മുസ്ലിം ന്യൂന പക്ഷത്തിന്റെ പ്രതിനിധികളായി കേരളത്തില്‍ വിലസുന്ന അബ്ദുസ്സമദ്സമദാനിമാര്‍ മദനിയെന്ന ആ പാവം മനുഷ്യന് വേണ്ടി എന്തെങ്കിലും ഒരക്ഷരം മിണ്ടിയോ? ഒരക്ഷരം.. ഒരു നീതിക്ക് വേണ്ടി എന്ന നിലയിലെങ്കിലും..
വേണ്ട.. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതല്ലേ.. അക്രമിക്കപ്പെടുകയും അനീതിക്കിരയാവുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് വേണ്ടി, അല്ലെങ്കില്‍ ഒരു മനുഷ്യന് വേണ്ടി നിങ്ങള്‍ ശബ്ദമുയര്ത്തണമെന്നു.! ആ നിലക്കെങ്കിലും.. ഒരു വാക്ക്..
കോട്ടക്കലില്‍ വന്ന് വട്ടം കൂടിയിരുന്നു കഷായം ഉണ്ടാക്കിയാല്‍ പോര!
ആ കഷായം അനീതിക്കും അക്രമത്തിനുമുള്ള മരുന്നാവുകയാണ് വേണ്ടത്..
അല്ലാതെ വിധേയത്വത്തിന്‍റെ വിഷമാവുകയല്ല...!
വാല്‍ക്കഷ്ണം: കോഴിക്കോട്ടു നിന്നും വെട്ടിയ മദീനയിലേക്കുള്ള പാത നീതിക്ക് വേണ്ടി നില കൊള്ളുന്നില്ലെങ്കില്‍ പ്രവാചകനിലേക്കെത്തുകയില്ല.! കൂടിക്കാഴ്ചയില്‍ പുതിയ ഇരകളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടോ ആവോ?

21 അഭിപ്രായങ്ങൾ:

  1. കണ്ടു വായിച്ചു , സന്തോഷം ,തുടരുമെല്ലോ ! വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  2. പോസ്റ്റിലെ അവസാന വാക്കുകള്‍ കൂടുതല്‍ പ്രസക്തം..
    പാന്ധിത്യമുള്ളവനെ നിശബ്ദനാക്കാനുള്ള നല്ലവഴി അയാളെ അക്രമിക്കുകയല്ല, അയാള്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ്.
    അതാണ്‌ സമദാനിയില്‍ നാം കാണുന്നത്.
    പണ്ഡിതന്റെ പേനയും നാവും വാളിനേക്കാള്‍ മൂര്ച്ചയുള്ളതാണ്.
    പക്ഷെ ആ പേന സമദാനി എന്നേ വലിച്ചെറിഞ്ഞുകളഞ്ഞു!
    നാവിന് തളര്‍വാതവും!

    മറുപടിഇല്ലാതാക്കൂ
  3. എന്‍റെ പൊന്നാര ചൊറിയല്‍ ക്കാരാ ഇന്ജ്ജ് ഏതു നാട്ടുക്കരനാ
    ഇവരൊക്കെ കൂടി അല്ലെ അയാളെ കൂട്ടിലാക്കിയത് പിന്നെ വിടാന്‍ പറയാന്‍ പറ്റുമോ
    മദനി യെ പോലുള്ള ഒരാള്‍ ഇവിടെ നിന്ന് തൊള്ള തുറന്നാല്‍ അവര്‍ക്കൊന്നും സമുദായ ത്തെ പറ്റിച്ചു ഡയലോഗും അടിച്ചു പോകറ്റും പള്ളയും വീര്‍പ്പിക്കാന്‍ പറ്റുമോ

    സ്വകാര്യമായി യടിയൂരപ്പക്ക് നന്ദി പറയുക അല്ലാതെ

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ ചൊറിച്ചില്‍ (എഴുത്ത്) ഇഷ്ടപ്പെട്ടു. കോട്ടക്കല്‍ തീവ്ര വൈദ്യ ശാലയില്‍ ഇവര്‍ കാച്ചിയ സെക്കുലര്‍ കഷായം ആണ് യെദിയൂരപ്പക്ക് സമദാനി കൊടുത്തത് എന്നും കേള്‍ക്കുന്നു.:)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, ജൂൺ 28 5:22 AM

    അക്രമിക്കപ്പെടുകയും അനീതിക്കിരയാവുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് വേണ്ടി, അല്ലെങ്കില്‍ ഒരു മനുഷ്യന് വേണ്ടി നിങ്ങള്‍ ശബ്ദമുയര്ത്തുക .. ഇനിയും ഉയരട്ടെ ഇത്തരം ശബ്ദങ്ങള്‍.. ഇത്തരം ചൊറിച്ചിലിലൂടെ.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. ഇത് എഴുതിയപ്പോള്‍ ചൊറിയന്റെ ചൊറിച്ചില്‍ കുറച്ചെങ്കിലും മാറി എന്നു വിജാരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. പെട്ടെന്ന് ഡിലീറ്റിക്കോ..
    ഈ പോസ്റ്റ്‌ കാണുമ്പോ മ്മളെ കുഞ്ഞാപ്പക്ക് കലിപ്പിളകും കേട്ടോ...
    ആളെ വിട്ട തല്ലിക്കാനും ചാന്‍സുണ്ട്.

    ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ മ അദനിയുടെ ഭാര്യ പറഞ്ഞത് കേട്ടിട്ടുണ്ട്.
    ഒരു സഹായവും ചെയ്യാതെ ആട്ടിയിറക്കി വിട്ടത് ഈ വല്യ തലയുള്ള 'കുട്ടി'യാണ് എന്ന് ..
    അതോണ്ട് 'പാവം മഅദനി' എന്നൊന്നും പറയല്ലേ..
    മദീനയിലേക്ക് വര്‍ഷാ വര്‍ഷം പാത വെട്ടുന്നതും പള്ള നിറക്കാനാണെങ്കി പിന്നെന്താ പറയാന്‍..
    ന്യൂനപക്ഷം എന്ന് കേള്‍ക്കുമ്പോ 'നോ' പക്ഷം എന്ന് പറയാന്‍ പഠിച്ചു വരികയാണിപ്പോള്‍ ഈ ബുദ്ധിജീവികള്‍ .

    ചൊറിയാ..
    ചീറി..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  9. യദിയൂരപ്പയോട് സമദാനി കുശലം പറഞ്ഞതു അബ്ദുള്‍നാസര്‍മദനിയെ ഒരിക്കലും പുറത്തു വരാനാവാത്ത വിധം ബാങ്കളൂര്‍ ജയിലില്‍ തന്നെ പിടിച്ചുനിര്‍ത്തുക കഴിയുമെങ്കില്‍ അദ്ദേഹത്തെ തട്ടിക്കളയുക എന്നാവാം

    മറുപടിഇല്ലാതാക്കൂ
  10. അതെങ്ങിനെയാ... മതേതര/ജനാധിപത്യ/രാജ്യസ്നേഹ ഗ്രൂപ്പില്‍ കയറിക്കൂടാന്‍ 'തീവ്രവാദത്തിന്' ചാപ്പ കുത്തിയ മദനിയെ മറക്കാന്‍ വേണ്ടി എങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റുമോ..? ഇക്കൂട്ടത്തിന്‍റെ മാനസികാടിമത്വത്തിന്‍റെ പേരോ ഷണ്ടത്വം..???

    മറുപടിഇല്ലാതാക്കൂ
  11. ഇനി "മദീനയിലേക്കുള്ള പാത പാര്‍ലമെന്റിലേക്കും" എന്നെ കൂട്ടി ഒരു പ്രോഗ്രാം നടത്തും
    ചൊറീ ഞാനും ഒന്നു ചൊറിഞ്ഞു

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. അതെങ്ങനെ തൊപ്പി ഊരിയാൽ രാഷ്ട്രീയക്കാരൻ തൊപ്പി വെച്ചാൽ മത പ്രാസംഗികൻ എന്നതിൽ എതു അവതാരം അണാവോ ആ നേരത്ത് അദ്ധേഹത്തോട് ആടാൻ കല്പിച്ചതെന്നു അറിയില്ലല്ലൊ. അല്ലെങ്കിൽ തന്നെ നാഴികക്കു നാല്പതു വട്ടം (പച്ച) നിറം മാറുന്ന രാഷ്ട്രീയക്കാർക്കാണൊ വെട്ടിയ പാതയൊക്കെ മാറ്റിവെക്കാൻ ഇത്ര വിഷമം..

    മറുപടിഇല്ലാതാക്കൂ
  14. ചൊറിച്ചില്‍ ഒരു രോഗമല്ല , ലക്ഷണം മാത്രമാണ്...
    വെറുതെ ഒരു പോസ്ടിടാന്‍ മുതിരുമ്പോള്‍ ആ പോസ്റ്റിലെ പരാമര്‍ശ വിധേയമായ ദൈവികാധ്യാപനങ്ങളിലെ അന്തസത്ത ഉള്‍ക്കൊള്ളാതിരിക്കുമ്പോള്‍ വലിയ തെറ്റായി മാറുന്നു.
    1 ) രോഗിയായ മനുഷ്യനെ സന്ദര്‍ശിക്കുന്നത് പുണ്ണ്യമാണ് . (മുസ്ലിം അമുസ്ലിം ശത്രു ഭേദമില്ല) പ്രവാചക രീതികള്‍ നോക്കുക.
    2 ) പരാമര്‍ശിക്കപ്പെടുന്ന സമദാനി അദ്ദേഹത്തിനെതിരില്‍ പറയപ്പെടുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവിടെയില്ല. ( ഏഷണി, പരദൂഷണം ഈ വകുപ്പുകളില്‍ ഇവ വരുമോ എന്നും അതിന്റെ ശിക്ഷ എന്ത് എന്നും വെറുതെ എന്തെങ്കിലും പുലംബുന്നവര്‍ ആലോചികട്ടെ..) മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരില്‍ പറയുന്നവര്‍, അത് ചില വ്യക്തികള്‍ക്കും സാഹചര്യങ്ങല്‍ക്കുമായി പരിമിതപ്പെടുത്തുകയോ..?
    3 ) "കൂടിക്കാഴ്ചയില്‍ പുതിയ ഇരകളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടോ ആവോ? " എന്തോടു ദുഷ്ട ലാക്കാണ് ഭായ് ഇതിലൊക്കെ....?

    കാര്യമെന്തായാലും മദനിക്ക് വേണ്ടി ശബ്ദം ഉയരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.. ഈ ലോകത്ത് എന്റെ സഹ ജീവിക്ക് വൈകിയെത്തുന്ന നീതിക്ക് ഞാന്‍ കൂടി ഉത്തരവാദിയാണ്‌ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  15. ചൊറിച്ചില്‍ മാറിയില്ലെങ്കില്‍ ഇനിയും ചൊറിഞ്ഞു കൊള്ളൂ ... മഅദനിയെ മഹാത്മാ ഗാന്ധി ആക്കിയവരും കൂടെ കൂടിക്കൊള്ളും ...(മഅദനി കേരളത്തില്‍ വര്‍ഗ്ഗീയതയുടെ വിഷപ്പുക ഉയര്‍ത്തി പ്രസംഗിച്ചു നടന്നപ്പോളും നിങ്ങള് ചോറിഞ്ഞിരുന്നോ ? അന്ന് ഈ ഇന്റര്‍നെറ്റും ബ്ലോഗും ഒന്നും ഇല്ലായിരുന്നു അല്ലെ ? )

    മറുപടിഇല്ലാതാക്കൂ
  16. Noushad Koodaranhi 1 )( രോഗിയായ മനുഷ്യനെ സന്ദര്‍ശിക്കുന്നത് പുണ്ണ്യമാണ് . (മുസ്ലിം അമുസ്ലിം ശത്രു ഭേദമില്ല) പ്രവാചക രീതികള്‍ നോക്കുക.)ജീവിതം തന്നെ ചോരിച്ചിലാക്കി മാറ്റിയവര്‍ക്കുണ്ടോ ഇതൊക്കെ മനസ്സിലാവുന്നു .

    മറുപടിഇല്ലാതാക്കൂ
  17. ഒരു വ്യക്തിക്കെതിരില്‍ നിരന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല എന്നാണു എന്റെ പക്ഷം?. മുന്‍കാല ചെയ്തികള്‍ക്കുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞു എന്നും ഞാന്‍ വിശ്വസിക്കുന്നു.

    മഅദനി കേരളത്തില്‍ വര്‍ഗ്ഗീയതയുടെ വിഷപ്പുക ഉയര്‍ത്തി പ്രസംഗിച്ചു നടന്നതും എന്തിര്‍ക്കപ്പെടെണ്ടാതാണ്. അതിവിടെ കാണാം. എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

    മറുപടിഇല്ലാതാക്കൂ
  18. ഒരു മത പണ്ഡിതന്‍ "ഇന്നതെ രാഷ്ട്രീയ പാര്‍ട്ടികളെ പിന്താങ്ങുന്നതില്‍ ഒരു തരത്തിലും ഇസ്ലാം പറഞ്ഞ രാഷ്ട്രീയത്തോട് ഉഭമിക്കാന്‍ കഴിയില്ലാ,
    പകല്‍പോലെ വ്യക്തമാണ് ഇവിടെ രാഷ്ട്രീയക്കാരന്റെ കുപ്പായം,ഇത്തരം അഴിമതികള്‍ കൊണ്ട് നടക്കുന്ന ഏത് പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുനത് ഒരു മത നേതാവിന്ന യോജ്യമായ കാര്യമല്ലാ....

    മറുപടിഇല്ലാതാക്കൂ
  19. @ കൂടരഞ്ഞി അമ്മയെ തല്ലിയാലും രണ്ടു വശം ഹഹഹഹ അരിയെത്ര പയര്‍ അന്ജായി
    @ വടക്കേല്‍ ശരിക്കും ആപ്പില്‍ ആയത് നിങ്ങള്‍ ആണ് നിങ്ങടെ മത പ്രസ്ഥാനം സമദാനി യെ ജീത്തവിളിക്കും രാഷ്ട്രീയം മഹാത്മാവിനെക്കള്‍ മുകളില്‍ വെക്കും ഹഹഹ്

    മറുപടിഇല്ലാതാക്കൂ
  20. Priya Sahodharaa .... Eee Chorichil Mattan ningalkku kazhiyilal Tholippurathalla Chorichil ... Manassilanu Chorichil ,,, Jana Pradhinikal Thammil Kanunnathineyokke ( Shunaka Nayana Dharshanam ) Vimarshikkanirangiyal ...........

    മറുപടിഇല്ലാതാക്കൂ
  21. pdp kku alle cherkalalla abdu samad samadaniye pelulla UDF nte mathrimarkk pani,
    theevra vadhathinethirayi UDF inte nilapadu avar nerathe thorannu paranjittundu.
    pothu rangath pravarthikkunnavar parasparam suhrthukkalayirikkum.
    sugamillathe kidakkunna oru ale kana pokunnath engine ennu islam namme padippichittundu.
    madheenayilekkulla padha oru rashtreeya partiyude sammelanamoo pothu paripadiyooo alla
    ath kottakal based ayyulla sunnath jamaathinte alukal nattile janagalkku vendi nadathunna prasanga paripadi annu,
    UDF ennum indiaude bharana gadana yil veshwasikkunna partiyannu.
    indiayile niyamam orale jayilil adachittundenkil athinn ayal kethire shakthamaya thelivukal undavum, madhani ennath oru islamic degree annu
    aa degree name polum rashtreeya karyagalkku vendi upayookikkunath valare mlechamaya karyamannu. ee nattil vereyum madhanimarundu.
    eth avarkk nanakkedannu,

    മറുപടിഇല്ലാതാക്കൂ