2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

മീശ വളരുന്നത്‌ പേടിച്ച് തല വെട്ടിക്കളയരുത്

ബാലക്ഷേമ ബില്‍ ഒരു 27 വര്ഷം മുന്നെ ആക്കിക്കൂടായിരുന്നോ. എന്നാല്‍ എന്‍റെ ബാപ്പാക്ക് പത്താമത്തെ കുഞ്ഞ് പ്രസവിച്ചതിനു ശേഷം എന്നെ കത്രിക വെച്ച്, അല്ലെങ്കില്‍ ഗര്‍ഭ ചിദ്രം നടത്തി കൊല്ലാമായിരുന്നു. ഞാന്‍ പോട്ടെ..!
കല്ലിവല്ലി!
എത്രയെത്ര മഹോന്നതന്മാരെ നമുക്ക് കൊല്ലാമായിരുന്നു. (വി ആര്‍ കൃഷ്ണയ്യര്‍ എത്രാമത്തെ കുഞ്ഞാണെന്ന് എനിക്കറിയില്ല)
എത്രയെത്ര സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക വിചക്ഷണരെ കൊല്ലാമായിരുന്നു. പാട്ടുകാരെ, നൃത്തം ചെയ്യുന്നവരെ, സിനിമാക്കാരെ.....
ഈ ബില്ല് ഇങ്ങനെ മനുഷ്യ സമൂഹത്തില്‍ മാത്രമായി ഒതുക്കാന്‍ പാടില്ലായിരുന്നു. കാക്ക, പൂച്ച, പട്ടി, പന്നി, ഇങ്ങനെ കോടാന കോടി ജീവികള്‍ക്ക് മേല്‍ കൂടി നടപ്പാക്കിയാല്‍ അതൊരു നീതിയാകുമായിരുന്നു. ഒറ്റപ്പേറിനു അഞ്ചും പത്തുമൊക്കെ പെറുന്നവരാനല്ലോ ഇവരില്‍ അധികവും. അപ്പോള്‍ നമുക്ക് മൊത്തത്തില്‍ ക്ഷേമം ഏറ്റെടുക്കാമല്ലോ. കുട്ടിക്ഷേമം, പട്ടിക്ഷേമം, പന്നിക്ഷേമം, ഉറുമ്പ് ക്ഷേമം...........!!!!
ഇനി നല്ല പരിപാടിയുണ്ട്.. വൃക്ഷങ്ങളുടെ ഗര്‍ഭ ചിദ്രം!! വൃക്ഷങ്ങളൊക്കെ എത്ര വെള്ളവും വളവും കുടിച്ചു വറ്റിക്കുന്നു! അത് കൊണ്ട് നമുക്കല്‍പ്പം വൃക്ഷ ക്ഷേമവും ആകാം.
ക്ഷേമം വരുന്നത് നിര്മാര്‍ജനത്തിലൂടെയാണെങ്കില്‍ ഇതൊക്കെയാണ് നല്ലത്.
ഇന്ത്യയുടെ മൊത്തം ക്ഷേമത്തിന് കുറച്ചു ജില്ലകള്‍ അങ്ങ് നശിപ്പിച്ചു കളയാം. കടലില്‍ കലക്കിക്കളയാം!
ലോകത്തിന്‍റെ മൊത്തം ക്ഷേമത്തിന് വേണ്ടി നമുക്ക് പാക്കിസ്ഥാനെയും ബ്രിട്ടനെയുമൊക്കെ അങ്ങ് ഗര്‍ഭ ചിദ്രം നടത്തിക്കളയാം. എന്താ..!!
അതല്ലേ ഈ പറയുന്നത്!
മുല കൊടുത്താല്‍ സൗന്ദര്യം വറ്റിപ്പോകുമോ എന്ന് പേടിച്ചു പോകുന്ന കൊച്ചമ്മമാരുടെ ബില്ലാണിത്.
2 വര്ഷം മര്യാദക്ക് മുലയൂട്ടണമെന്ന് ശാസ്ത്രം പറയുമ്പോള്‍ എവിടെപ്പോയി ഇവരുടെയൊക്കെ ബാലക്ഷേമം? അപ്പോള്‍ പ്രശ്നങ്ങളായി.. മുല തൂങ്ങും! സൗന്ദര്യം ഒലിച്ചു പോകും! ഇതല്ലേ കഥ!
വി ആര്‍ കൃഷ്ണയ്യര്‍ ഇത്രയും കാലം ആരോഗ്യ ദൃഡ ഗാത്രനായി ജീവിച്ചത് ഗര്‍ഭ ചിദ്രം നടത്തിയിട്ടല്ല; നന്നായി മുലപ്പാല്‍ അകത്തു ചെന്നത് കാരണമാണ്.
ക്ഷേമം വരുത്തേണ്ടത് അക്രമത്തിലൂടെയല്ല. ക്രമമായ മാര്‍ഗങ്ങളിലൂടെയാണ്. അതിനുള്ള വഴികളാണ് ആലോചിക്കേണ്ടത്. മീശ വളരുന്നത്‌ പേടിച്ച് തല വെട്ടിക്കളയരുത്.

7 അഭിപ്രായങ്ങൾ:

 1. ഒരു പ്രായമൊക്കെ ആയ ആളുകളെ സ്വസ്ഥ ജീവതം നയിക്കാന്‍ വിട്ടേക്കണം...അല്ലെങ്കില്‍ ഇതു പോലെ പലതും കേള്‍ക്കേണ്ടി വരും....ജീവിച്ചിരിക്കുന്ന മൂന്നാമന്മാര്‍ കേമന്മാരും ജനിക്കേണ്ട മൂന്നാമന്മാരും നാലാമന്മാരുമൊക്കെ ജീവിചിരിക്കേണ്ടവരല്ലാത്തവരും.....ഇതു തന്നെയാണു ഹിറ്റ്ലറും ഫറോവയുമൊക്കെ ചെയ്തത്.....

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചു ട്ടൊ..
  അവസാന വരികളില്‍ അമ്മമാരെ കുറിച്ചുള്ള പരാമര്‍ശം കണ്ടു..
  ഇടക്കാലത്ത് പെണ്‍ക്കുട്ടികളില്‍ അങ്ങനെയൊരു പ്രവണത കണ്ടിരുന്നു..
  എന്നാല്‍ ഇന്ന് അതില് നിന്ന് ഒരുപാട മാറ്റം വന്നിരിയ്ക്കുന്നൂ എന്നാണ്‍ എന്‍റെ അറിവും, നിരീക്ഷണവും, അഭിപ്രായവും.

  മറുപടിഇല്ലാതാക്കൂ
 3. ഇങ്ങനയുള്ള നിയമ ബില്ലുകള്‍ ഒരിക്കലും നമുക് അഗീകരിക്കാന്‍ കഴിയില്ല
  ചൈനയില്‍ പോലും നടപ്പിലാക്കിയിട്ട് വിജയം കാണാത്ത നിയമം ഇവിടെ കൊണ്ടു വന്ന ഈ മഹാന്‍ വെറും കോര്‍പ്പറെറ്റ് കുത്തക്ക സമൂഹത്തിന്റെ വാലില്‍ തൂങ്ങിയാണ്

  മറുപടിഇല്ലാതാക്കൂ
 4. ജനപ്പെരുപ്പം തടയുക എന്നൊരു താത്പര്യം കൂടെ ഈ ബില്ല് ഏറ്റെടുക്കുന്നുണ്ട്. ലേഖകന്‍ സൂചിപ്പിക്കുന്നത് പോലെ ജനിക്കുവാനുള്ള അവകാശത്തെ നിരാകരിച്ചു കൊണ്ടല്ല പകരം, ജന്മം കൊള്ളുന്നതിനെ യഥാവിധി ഉപയോഗിക്കുകയാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും ശക്തമായൊരു വിഭവം അത് മനുഷ്യന്‍ തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ