
ഈ കഴിഞ്ഞ നവംബറിലാണ് സംഭവം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ: വി എസ് അച്യുതാനന്ദന്‍, ഇന്ത്യടുഡേ നടത്തിയ ഒരു വിരുന്നിനു പോയതായിരുന്നു. പല പ്രമുഖരും പങ്കെടുത്ത ഒരു ചടങ്ങ്..കൂട്ടത്തില്‍ ഗുജറാത്ത് ഭീകരന്‍ നരേന്ദ്ര മോഡിയും വന്നിട്ടുണ്ട്.
ബിരിയാണി തട്ടി ഏമ്പക്കമിട്ടു ഇരിക്കുന്നേരം മോഡിക്കൊരു മോഹം... ഒരു ഫോട്ടോയെടുക്കണം..
ആരുടെ കൂടെ?
സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍റെ കൂടെ!!
അതും തോളില്‍ കയ്യിട്ടുകൊണ്ട്!! വല്ലാത്തൊരു മോഹം..!!
കാമറക്കാരൊക്കെ റെഡിയായി..
ആര് ആരുടെ തോളിലാ കയ്യിടാന്‍ ശ്രമിക്കുന്നത് എന്ന് നോക്കണം.
കൊലച്ചിരി ചിരിച്ചുകൊണ്ട് മോഡി തന്‍റെ ചോരക്കൈ വി എസ്സിന്‍റെ വിപ്ലവച്ചുമലിലേക്ക് എടുത്തു വെച്ചു.
ഒന്നും നോക്കിയില്ല, വി എസ് വിപ്ലവ ബോധത്തോടെ ആ കൈ തട്ടി മാറ്റി..
നാണം കെടാന്‍ ഇതിലും വലുത് വേറെ എന്തെങ്കിലും വേണോ? ആ ചോര ഞങ്ങളുടെ കേരളത്തിന്‍റെ ചുമലില്‍ പുരട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു വി എസ്സിന്‍റെ പ്രതികരണം..
എനിക്ക് ചൊറിഞ്ഞു കേറുന്നത് അതൊന്നുമല്ല.. ഇത് വല്ല ചാണ്ടിമാരും ആയിരുന്നെങ്കില്‍ മോഡിയുടെ കാലില്‍ വീണു ചളി നക്കിയെടുക്കുമായിരുന്നു.. കേരളത്തെ നാണം കെടുത്തുമായിരുന്നു. കുഞ്ഞാലിക്കുട്ടിമാരും മുനീറുമാരുമാരും ആരായാലും ഇത് തന്നെയാവും അവസ്ഥ. എന്തിന് പറയുന്നു ഇന്നത്തെ തങ്ങന്മാര്‍ക്ക് പോലും ഈ ചങ്കൂറ്റം കാണില്ല.
അതിനു വേണ്ടത് ആദര്‍ശ ധീരതയാണ്.
ചങ്കൂറ്റമുള്ള ജനപ്രതിനിധികളെയാണ് നമുക്കാവശ്യം. നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുളച്ചാല്‍ അതില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നവരെയല്ല..
ഇത് വായിച്ചപ്പോള്‍ അമ്മയെ കെട്ടിപിടിച്ച മുന്‍ മഞ്ചേരി m l a ഇഷ്ഹാഖ് കുരിക്കളെ ആണ് ഓര്മ വന്നത്
മറുപടിഇല്ലാതാക്കൂഒരു ഫോട്ടോയില്‍ എന്തിരിക്കുന്നു?
മറുപടിഇല്ലാതാക്കൂGREAT...
മറുപടിഇല്ലാതാക്കൂ