ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എവിടെ മാന്തിത്തുടങ്ങണം എന്നൊരു കണ്ഫ്യൂഷന്! സാരമില്ല, പ്രധാനപ്പെട്ട ഒരു ഭാഗത്ത് നിന്നും തുടങ്ങാം..
സംഗതി ഒരു പരട്ട ചൊറി തന്നെയാണ്.

മൂരിക്ക് പിണ്ണാക്ക് കൊടുത്തത് പോലെയാണ് ഇവന്മാര്ക്കൊക്കെ ഫെസ് ബുക്ക് കിട്ടിയപ്പോള്‍. ഒരു തരം ആത്മ രതി! സ്വന്തം ഫോട്ടോ ഇടുക, മറ്റുള്ളവരുടെ പൊക്കിപ്പറച്ചിലുകള്ക്ക് മുന്നില്‍ സ്വയം വിനയാന്വിതനാവുക. പിന്നെ ഭാര്യയുടെ ഫോട്ടോ ഇടുക, മക്കളുടെ, വാപ്പാന്റെ, മൂത്താപ്പാന്റെ, കുഞ്ഞാമാന്റെ, വല്യമ്മച്ചീടെ,,, ഇവരോടൊക്കെ ഒന്ന് കമെന്റടിക്കെന്റെ ആശാനെ എന്ന് കാത്തിരിക്കുക.
എന്തായാലും മുതലാളിത്തം വിജയിക്കുന്നുണ്ട്!!! അങ്ങോരുടെ ആസനത്തില്‍ ഇങ്ങനെ നമോവാകം ചെയ്യുന്ന ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാലും നമ്മള് പറയും "മുതലാളിത്തം തുലയട്ടെ" എന്ന്. തുലയുന്നത് ആരാണെന്ന് നമുക്ക് നോക്കാം.
മുതലാളിത്തം എന്ന് പറയുന്നത് ഒരു ഭീകര സ്വരൂപിണിയായ ഒരു രാക്ഷസ രൂപം പ്രാപിച്ച ഒരു ജീവിയുടെ പേരല്ല. അത് ഒരു സംസ്കാരമാണ്. അതിനെ ജീവിതത്തില്‍ നിന്ന് വര്‍ജിക്കുക എന്നതാണ് സംഗതി.
അരാഷ്ട്രീയ വല്കരിക്കപ്പെട്ട ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് മുതലാളിത്തത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം. അത് മേല്പറഞ്ഞ വഴികളിലൂടെ കേമമായി നടക്കുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. പുതിയ തലമുറയെ ബോധവല്കരിക്കുക.
രാഷ്ട്രത്തെ സംബന്ധിച്ച, ലോകത്തെ സംബന്ധിച്ച കാര്യങ്ങള്‍ വരുമ്പോള്‍ മിണ്ടാന്‍ ആളുണ്ടാവരുത്. അപ്പോള്‍ ആരോ ധരിച്ച അടിവസ്ത്രത്തെ കുറിച്ച് ചര്‍ച്ചയും സെമിനാറുകളും സംഘടിപ്പിക്കണം...സിമ്പോസിയങ്ങള്‍ വേണം..കൊളാഷ് വേണം..പുതിയ ലോകക്രമം ഇങ്ങനെയും ആകാമല്ലോ.
:)
മറുപടിഇല്ലാതാക്കൂ"ചര്‍ച്ചയും വായനയും നശിച്ച ഒരു കൂട്ടം അവര്‍ കേവലം ക്രിമിനല്‍ വെസ്റ്റ്കളാണ്."
മറുപടിഇല്ലാതാക്കൂഇതിന്നകത്തെ മുതലാളിത്ത താത്പര്യങ്ങളില്‍ ജാഗ്രത വേണമെന്ന കാര്യത്തില്‍ ഞാനും യോജിക്കുന്നു. എന്നാല്‍, എല്ലാം കേവല ആത്മ രതിയില്‍ സമാധാനം കൊള്ളുന്നു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ലാ. ക്രിയാത്മകമായ ധാരാളം പ്രവര്‍ത്തനങ്ങളും ഇത്തരം ഇടങ്ങളില്‍ നടക്കുന്നുണ്ട്. ഒരേ സമയം, അനേകം വിഷയങ്ങളില്‍ ഗൗരവതരമായ ചര്‍ച്ചകളും ഇവിടെ സംഭവിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഒരു നല്ല സംവാദ കൂട്ടമായി ഞാന്‍ ഇതിനെ കാണുന്നു.
അങ്ങ് കൊളംബിയയില്‍ എന്ത് സംഭവിച്ചു...ഉഗാണ്ടയിലും,പോളണ്ടിലും അത് തന്നെ അല്ലെ സംഭവിച്ചു കൊണ്ടിരിക്കുന്നത്..ഇങ്ങനെയൊന്നും ചര്‍ച്ചകള്‍ കൊണ്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാവില്ലാ...നന്നാക്കല്‍ സ്വന്തത്തീന്നു തുടങ്ങണം എന്നാണു...ആദ്യം സ്വയം,പിന്നെ,സ്വന്തക്കാര് വീട്,പിന്നെ നാട് ,പിന്നെ രാജ്യം,പിന്നെയും കഴിയുമെങ്കില്‍ ലോകം...പിന്നെ സ്വയം നന്നാവാതെ വീടും നാടും ചര്ചിറ്റ്,എന്താ കാര്യം ...
മറുപടിഇല്ലാതാക്കൂആരൊക്കെ നന്നായാലും എവിടെയൊക്കെ നന്നായാലും ഞാന്‍ നന്നാവില്ല എന്നേ ഇതിന്റെ തുടര്‍ ചര്‍ച്ചയില്‍ എനിക്ക് പറയാന്‍ ഒള്ളൂ
മറുപടിഇല്ലാതാക്കൂഹണിമൂണ് ട്രിപ്പിന്റെ കിടിലന്‍ ഫോട്ടോ തന്നെ ഫെസ് ബുക്കിലിട്ടു സ്വന്തം ഭാര്യയെ കുറിച്ച് മറ്റുള്ളവര്‍ കമന്ടുനത് കേട്ട് ആത്മരതി കൊള്ളുകയാണ് യുവത...
മറുപടിഇല്ലാതാക്കൂഅയാള് ഫെസ് ബുക്കിനെ തെറി പറഞ്ഞു എന്ന് എനിക്ക് തോനിയിട്ടില്ല... അയാള്‍ ഒരു സംസ്കാരത്തെ ആണ് തെറി വിളിക്കുന്നത്
മറുപടിഇല്ലാതാക്കൂചൊറിയാ
മറുപടിഇല്ലാതാക്കൂഎന്റെ തല്ല്കൊള്ളിത്തരങ്ങള്‍
ചോരിയന്റെ ചൊറിച്ചില്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂതുനീഷ്യ യുടെ തെരുവില്‍ പച്ചക്കറി കച്ചവടക്കാരന് കൊളുത്തിയ അഗ്നി പടര്‍ന്നു പിടിക്കുന്നു
തുനീഷ്യ , ഇജിപ്ത് , യമന്‍ , അള്‍ജീരിയ , ......തുടങ്ങി ബഹ്റൈന്‍ വരെ അതിന്റെ അലയൊലികള്‍ അധികാരികളുടെ ഉറക്കം കെടുത്തുന്നു കമ്യൂനിസത്തിന്റെ , തിരിച്ചു പോക്കിന് നേതൃത്വം കൊടുത്തത് അന്നത്തെ യുവതയായിരുന്നു . ഇന്നും സമരത്തിന്റെ മുമ്പന്തിയില്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായതും യുവത തന്നെ . വിപ്ലവ വീര്യം നെജ്ഞിലെറ്റിയ യുവതീ യുവാക്കള്‍ അറബ് മേഖലയിലെ എകാതിപതികളുടെ ഉറക്കം കെടുത്തുന്നു. എല്ലാ അഭിപ്രായ സ്വാതന്ത്ര്യങ്ങളും നിരോധിച്ച ഇജിപ്തില്‍ ടിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് . പുതിയ വിപ്ലവത്തിന് അരങ്ങ് ഒരിക്കിയതും
ഗൌരവകരമായ വിഷയം ലളിതമായി അവതരിപ്പിച്ചു..
മറുപടിഇല്ലാതാക്കൂ